തൃശൂർ: ജീവിതത്തിൽ ആദ്യമായും അവസാനമായും മലയാള സിനിമയിലെ അതികായന്മാരിൽ ഒരാളായ െഎ.വി. ശശി യഥാർഥ കോടതി കയറി; അതും അവയവം പോലെ കൂടെ കരുതുന്ന തൊപ്പി അഴിച്ചുവെച്ച്. ശശിയുടെ ജീവിതത്തിൽ ഒരിക്കൽ മാത്രമുണ്ടായ ഇൗ അനുഭവം തൃശൂരിലാണ് ഉണ്ടായത്. 2005 ജനുവരി 18ന് അയ്യന്തോളിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നമ്പർ ഒന്നിലാണ് ശശി എത്തിയത്. നിരവധി കോടതി രംഗങ്ങളും വാദമുഖങ്ങളും ചിത്രീകരിച്ച സംവിധായകൻ ആദ്യമായി കോടതി കണ്ടത് അന്നായിരുന്നു. താൻ സംവിധാനം ചെയ്ത സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ നടത്തിയതിന് വിവിധ കമ്പനികൾ നൽകിയ പരാതിയിൽ സാക്ഷിയായി എത്തിയതായിരുന്നു അദ്ദേഹം. കോടതി മുറിയിലെ വാദപ്രതിവാദങ്ങളിൽ മറുപടി പറഞ്ഞൊതുക്കി പുറത്തിറങ്ങിയ ശശി തെൻറ ആദ്യാനുഭവത്തെക്കുറിച്ച് 'എങ്ങനെ പറയണമെന്നറിയില്ല' എന്നാണ് പ്രതികരിച്ചത്. തൃശൂർ അരിമ്പൂർ ആസ്ഥാനമായി ജനകീയ സിനിമ എന്ന പേരിൽ ആരംഭിച്ച ചക്രവർത്തിനി ഫിലിം കോർപറേഷൻ നിർമിച്ച 'അനുഭൂതി' എന്ന സിനിമയാണ് കോടതി കയറിയത്. സുരേഷ്ഗോപിയും തെന്നിന്ത്യൻ താരം ഖുശ്ബുവും അഭിനയിച്ച സിനിമ അക്കാലത്തെ വിജയ ചിത്രങ്ങളുടെ മുൻനിരയിൽ ആയിരുന്നെങ്കിലും അണിയറയിൽ പ്രവർത്തിച്ച എറണാകുളത്തെ പ്രസാദ് കളർ ലാബിന് പ്രതിഫലം നൽകിയില്ല. പ്രസാദ് കളർ ലാബ് നിർമാതാക്കൾക്കെതിരെ നൽകിയ പരാതിയിൽ സാക്ഷിയായി ചേർത്തത് ശശിയെയായിരുന്നു. കോടതി സമയമായ രാവിെല 11ന് മുമ്പ് എത്തിയെങ്കിലും കേസ് വിളിച്ച് വിസ്താരം തീർന്നത് വൈകീട്ട് നാലരയോടെയാണ്. കോടതിയിൽ തൊപ്പി ധരിക്കരുതെന്ന് അഭിഭാഷകൻ പറഞ്ഞതനുസരിച്ചാണ് തൊപ്പി അഴിച്ചത്. കോടതിയുടെ വാതിൽക്കൽ കാത്ത് നിൽക്കുന്നതിനിടെ കടന്നു പോയ പലരും സംശയത്തോടെ നോക്കി; തൊപ്പിയില്ലാത്ത ശശിയെ പലർക്കും പിടികിട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.