തെരുവ് നായ്​യുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്

പഴുന്നാന: തെരുവ്‌നായ്യുടെ കടിയേറ്റ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. കറുപ്പംവീട്ടില്‍ നബീബി​െൻറ മകന്‍ മുഹമ്മദ് ബിലാല്‍ (ഏഴ്), മങ്കെടത്ത് വീട്ടില്‍ ജാഫറി​െൻറ മകന്‍ ഫവാസ് (ആറ്), മലഞ്ചാത്ത് വീട്ടില്‍ ദേവകി (68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പഴുന്നാന സ്‌കൂളി​െൻറയും പള്ളിയുടെയും പരിസരത്താണ് സംഭവം. അലഞ്ഞ് തിരിഞ്ഞ് നടന്ന നായ്യാണ് ഇവരെ കടിച്ചതെന്ന് പറയുന്നു. പരിക്കേറ്റവര്‍ക്ക് താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ നല്‍കി. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.