തൃശൂർ: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടലിൽ പൊലീസ് കേസെടുത്തു. എറണാകുളത്തെ ഗുണ്ടാനേതാവ് പല്ലൻ രാജേഷ്, ചപ്ലി ബിജുവിെൻറ സംഘത്തിലെ അരിമ്പൂർ സ്വദേശി സനൂപ്, പാവറട്ടി സ്വദേശി സിയാദ്, എറണാകുളം സ്വദേശി കണ്ണൻ എന്നിവർക്കുമെതിരെയാണ് വിയ്യൂർ പൊലീസ് കേസെടുത്തത്. ജയിലിലെ ആശുപത്രിയില്‍നിന്ന് മടങ്ങും വഴി പല്ലന്‍ രാജേഷിനെ ഈ സംഘം മർദിക്കുകയായിരുന്നു. തുടര്‍ച്ചയായി ജയിലില്‍ ഗുണ്ടാ സംഘങ്ങളുടെ സംഘട്ടനത്താൽ ജീവനക്കാർ ആശങ്കയിലാണ്. തടവുകാര്‍ക്ക് ആനുപാതികമായി ജീവനക്കാരില്ലാത്ത അവസ്ഥയാണ്. 580 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ളിടത്താണ് എണ്ണൂറോളം തടവുകാരെ പാർപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ കുറവ് സർക്കാറിെന പലതവണ അറിയിച്ചിട്ടും നടപടികളായില്ല. ജയിലിലെ വിവിധ ബ്ലോക്കുകളില്‍ സുരക്ഷയ്ക്കായി എ.ആര്‍ ക്യാമ്പില്‍നിന്ന് പൊലീസുകാരെ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ മറ്റാവശ്യങ്ങൾക്ക് അനുവദിക്കുന്നതിനാൽ ജയില്‍ ഡ്യൂട്ടിക്ക് ക്യാമ്പിൽ നിന്നും പൊലീസിനെ ലഭിക്കുന്നില്ല. അതീവ സുരക്ഷ ജയിൽ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷമെത്തിയിരിക്കെ ജയിലിെൻറ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.