ആവേശമായി ബി.എസ്.എഫ് ഹാഫ് മാരത്തൺ

തൃശൂർ: രാജ്യസേവനത്തിനിടെ വീരമൃത്യു വരിച്ച ജവാൻമാരുടെ ഓർമക്കും അവരുടെ കുടുംബ സഹായത്തിനുള്ള ധനശേഖരണത്തിനുമായി ബി.എസ്.എഫ, (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) സംഘടിപ്പിച്ച ഹാഫ് മാരത്തൺ ആവേശമായി. കോർപറേഷൻ സ്േറ്റഡിയത്തിൽ ബി.എസ്.എഫ് കമാൻഡൻറ് വി. അജിത്കുമാർ മാരത്തൺ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച 21 കി.മീറ്റർ മാരത്തൺ സ്വരാജ് റൗണ്ടിലൂടെ സ​െൻറ് തോമസ് കോളജ് റോഡിലെത്തി കിഴക്കേക്കോട്ട വഴി മണ്ണുത്തി ജങ്ഷൻ ചുറ്റി തിരികെ കോർപറേഷൻ സ്റ്റേഡിയത്തിൽ സമാപിച്ചു. അഞ്ചു കി.മീറ്റർ മാരത്തൺ കോർപറേഷൻ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് മ്യൂസിയം റോഡ് വഴി കിഴക്കേക്കോട്ടയിൽ എത്തി സ​െൻറ് തോമസ് കോളജ് വഴി തിരിച്ചു കോർപറേഷൻ സ്റ്റേഡിയത്തിൽ സമാപിച്ചു. സമാപനസമ്മേളനത്തിൽ സി.എൻ. ജയദേവൻ എം.പി മുഖ്യാതിഥിയായി. മേയർ അജിത ജയരാജനും ബി.എസ്.എഫ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ബി.എസ്.എഫ് ജവാൻമാർ കലാപരിപാടികൾ അവതരിപ്പിച്ചു. സകുട്ടികളും മുതിർന്നവരുമടക്കം മാരത്തണിൽ 1800 പേർ പങ്കെടുത്തതായി ബി.എസ്.എഫ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.