വിധിക്ക് ശേഷം ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ പൊലീസ്

തൃശൂർ: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള അഭിഭാഷകൻ സി.പി. ഉദയഭാനുവിെന, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നാൽ, ഉടൻ പൊലീസ് ചോദ്യം ചെയ്യും. ഹരജി ഹൈകോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുക. കഴിഞ്ഞ 16ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഉദയഭാനുവി​െൻറ അറസ്റ്റ് തടഞ്ഞ കോടതി നോട്ടീസ് നൽകി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാമെന്നും തങ്ങളെ അക്കാര്യം അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതുവരെ ഉദയഭാനുവിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടില്ല. ജാമ്യാപേക്ഷയെ എതിർക്കുേമ്പാൾ പ്രോസിക്യൂഷൻ ചോദ്യം ചെയ്യണമെന്ന അപേക്ഷ കോടതിയുടെ മുമ്പിൽ വെക്കും. അഭിഭാഷക​െൻറ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിൽ നിന്ന് കണ്ടെടുത്ത വസ്തുഇടപാട് രേഖകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലെ വിശദാംശങ്ങളും കോടതിെയ അറിയിക്കും. കേസ് പരിഗണിക്കുന്ന ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം ഇതി​െൻറ പകർപ്പ് ഹാജരാക്കിയിട്ടുണ്ട്. നിരവധി കേസുകളിൽ സർക്കാറിന് വേണ്ടി വാദിച്ചിട്ടുള്ള മുതിർന്ന ക്രിമിനൽ അഭിഭാഷകനായ ഉദയഭാനുവിെന കൃത്യമായ തെളിവുകളില്ലാതെ നേരിടരുതെന്നാണ് അന്വേഷണ സംഘത്തിനുള്ള കർശന നിർദേശം. അതിനാലാണ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകാതിരുന്നത്. ജാമ്യഹരജിയിലെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് പൊലീസി​െൻറ തീരുമാനം. ഇതിനായി പ്രത്യേക ചോദ്യാവലി തന്നെ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇതിനിടെ അന്വേഷണ സംഘം തലവൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീനെ ആലത്തൂർ ഡിവൈ.എസ്.പിയായി സ്ഥലം മാറ്റിയിരുന്നു. അന്വേഷണ സംഘത്തലവനായി ഷംസുദ്ദീൻ തുടരുമെന്നാണ് എസ്.പി യതീഷ് ചന്ദ്ര പറഞ്ഞത്. ഇക്കഴിഞ്ഞ 28ന് രാത്രിയിലാണ് രാജീവിനെ ആളൊഴിഞ്ഞ കോൺവ​െൻറ് കെട്ടിടത്തിലെത്തിച്ച് രേഖകളിൽ ഒപ്പിടുവിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. പ്രതികളുടെ മൊഴിയിൽ നടത്തിയ അന്വേഷണത്തിലാണ് അഭിഭാഷകനുമായുള്ള ഇടപാടുകളും പൊലീസിന് ലഭിച്ചത്. രാജീവി​െൻറ മകൻ അഖിലും ഉദയഭാനുവിനെതിരെയുള്ള കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.