ചാവക്കാട്: . പരിേക്കറ്റ മൂന്ന് പേരെ ഉൾെപ്പടെ ആറ് തൊഴിലാളികളേയും രക്ഷപ്പെടുത്തി. മുനക്കകടവ് പുതിയങ്ങാടി ബി.ടി. സ്വാലിഹ് തങ്ങളുടെ ഉടമസ്ഥതയിലുള്ള സഫ മർവ ബോട്ടാണ് മുങ്ങിയത്. ബോട്ടിലെ സ്രാങ്ക് കടപ്പുറം മുനക്കകടവ് തൊട്ടാപ്പ് സ്വദേശി കുന്നുമ്മൽ രായൻമരക്കാർ വീട്ടിൽ സെയ്തു മുഹമ്മദ് (60), കുന്നുമ്മൽ രായൻ മരക്കാർ വീട്ടിൽ ഇഖ്ബാല്‍, മുഹമ്മദ് എന്നിവർക്കാണ് പരിക്ക്. ഇവരെ ചാവക്കാട് സ്വകാര്യ ആശുപത്രിലെ പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയച്ചു. ഇവരെ കൂടാതെ പുതുവീട്ടിൽ കോയ (50), പുതുവീട്ടിൽ ഉസ്മാൻ (58), കൊച്ചി സ്വദേശി ഷമീര്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച പകൽ 11.30 ഓടെ തൊട്ടാപ്പ് ലൈറ്റ് ഹൗസിനു പടിഞ്ഞാറ് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിലാണ് അപകടമുണ്ടായത്. നിറയെ മീൻ കയറ്റിയതിെൻറ ഭാരക്കൂടുതലാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് പറയുന്നു. ബോട്ട് പൂർണമായും അഴത്തിലേക്ക് താഴ്ന്നുപോയി. രക്ഷപ്പെടാനായി കടലിൽ ചാടിയ തൊഴിലാളികളെ മീൻ പിടിക്കാൻ പോയ വള്ളക്കാരാണ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.