പൊലീസിനെതിരെ ബസുടമയുടെ ആക്രമണം

തൃശൂര്‍: ശക്തന്‍ നഗർ ബസ്സ്റ്റാൻഡിൽ പൊലീസിെനതിരെ ബസുടമയുടെ ആക്രമണം. അന്തിക്കാട് എസ്.ഐ -കെ.എസ്. സനീഷ്, സിവിൽ പൊലീസ് ഓഫിസർ പി.ഒ.- ഫൈസല്‍ എന്നിവരെയാണ് ചാഴൂർ സ്വദേശി ഉമ്മർ ആക്രമിച്ചത്. നാല് മാസം മുമ്പ് കാഞ്ഞാണിയിൽ സിനിമാ തിയറ്ററിന് സമീപം ഉമ്മറി​െൻറ കാറിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റിരുന്നു. സമൻസിൽ ഹാജരാകാതിരുന്നതിനാൽ കസ്റ്റഡിയിലെടുക്കാനെത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കൈയേറ്റം ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് ഇയാളെ പിടികൂടി. ബലപ്രയോഗത്തിനിടെ കുഴഞ്ഞ് വീണ ഇ‍യാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.