കവി മുല്ലനേഴിക്ക് നാടിെൻറ സ്മരണാഞ്ജലി

തൃശൂർ: ജന്മനാട് ഒത്തു ചേർന്നു. തിളങ്ങുന്ന ഓർമകളും അനുഭവങ്ങളും പങ്കുവെച്ച് കവി മുല്ലനേഴിക്ക് സ്മരണാഞ്ജലിയർപ്പിച്ചു. പെരിഞ്ചേരി എ.എല്‍.പി സ്കൂളിലെ കുട്ടികളടക്കം വന്‍ജനാവലി മുല്ലനേഴിയുടെ ഓര്‍മ മരത്തില്‍ പുഷ്പചക്രങ്ങളര്‍പ്പിച്ചു. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കവി സമ്മേളനം മുന്‍വര്‍ഷത്തെ മുല്ലനേഴി സ്മാരക പുരസ്കാരജേതാവ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിജേഷ് എടക്കുന്നി, ശ്രീലതവര്‍മ, വി.ബി. മാധവന്‍, മാധവി മേനോന്‍, വര്‍ഗീസ് ആൻറണി, പി. സലീംരാജ്, ആഗസ്റ്റ്യന്‍ കുട്ടനെല്ലൂര്‍, അശോകന്‍ പുത്തൂര്‍, പി.ആര്‍. രതീഷ്, ഷീജ മാലക്ക, സി. രാമചന്ദ്രമേനോന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പൊതുസമ്മേളനം സാഹിത്യഅക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. മുല്ലനേഴി പുരസ്കാരം വി.ഡി. പ്രേംപ്രസാദിന് മടമ്പ് കുഞ്ഞുകുട്ടന്‍ സമ്മാനിച്ചു. മുല്ലനേഴി കവിതകളുടെ ആലാപന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ മുരുകന്‍ കാട്ടാക്കട സമ്മാനിച്ചു. കെ.ആര്‍. മോഹനന്‍ അനുസ്മരണം സംവിധായകന്‍ പ്രിയനന്ദനും നിര്‍വഹിച്ചു. വിദ്യാലയ കാവ്യപ്രതിഭ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ജി. കുമാരവര്‍മ, ജയരാജ് വാര്യര്‍, പി.ആര്‍. വര്‍ഗീസ്, പി.കെ. ലോഹിതാക്ഷന്‍, എം.ആര്‍. ശങ്കരനാരായണന്‍, പ്രഫ. കാവുമ്പായി ബാലകൃഷ്ണന്‍, പി. ബാലചന്ദ്രന്‍, ഇ.എം. സതീശന്‍, ഡോ. പി.എന്‍. സുരേഷ്കുമാര്‍, ശശിധരന്‍ നടുവില്‍, അശോകന്‍ ചരുവില്‍, അഡ്വ. കെ.എസ്. വേണുഗോപാലന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.