തൃശൂർ: കേരള ഹിസ്റ്റോറിക്കൽ റിസർച് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളം കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന . സമാപന സമ്മേളനത്തോടനുബന്ധിച്ച് മാറുന്ന രംഗകലകളും കേരളവും എന്ന വിഷയത്തിൽ കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് സംസാരിച്ചു. ഭാരതത്തിൽ എല്ലായിടത്തും സംസ്കൃതം തദ്ദേശീയ സംസ്കാരത്തെ കീഴടക്കിയപ്പോൾ കേരളത്തിൽ തദ്ദേശീയ സംസ്കാരം സംസ്കൃതത്തെ കീഴടക്കുകയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്കൃത സംസ്കാരം തദ്ദേശീയ സംസ്കാരവുമായുള്ള സങ്കലനത്തിലൂടെയാണ് കൂടിയാട്ടം പോലുള്ള കലകൾ രൂപപ്പെട്ടത്. കേരളത്തിെൻറ അടഞ്ഞ സമൂഹത്തെ തുറന്ന സമൂഹമാക്കി മാറ്റി അറിവിെൻറ വാതായനം തുറന്നത് വിദേശീയതയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പ്രാദേശിക ചരിത്രവും ചരിത്ര പഠന രീതികളിലും സമഗ്ര മാറ്റം ആവശ്യമാണെന്ന് വിഷയത്തിൽ സംസാരിച്ച ഡോ. പി.കെ. ശിവദാസ് പറഞ്ഞു. ഡോ. ജോയ് ഇളമൺ, ഡോ. എൻ.ജെ. ഫ്രാൻസിസ്, ജോസഫ് ജോൺ കീത്ര, ഡോ. ജോർജ് അലക്സ്, ചിറക്കൽ നാരായണൻകുട്ടി, പ്രഫ. കാതറിൻ ജമ്മ, ഡോ. എ.ജി. ശ്രീകുമാർ, ഡോ. ജോർജ് നേനാടിക്കുളം എന്നിവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഡോ. എം.ഡി. ജോസ്, ഡോ. സണ്ണി ജോർജ്, ഇ.ഡി. ഡേവീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.