അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണം ^പട്ടികജാതി കമീഷൻ

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണം -പട്ടികജാതി കമീഷൻ തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കണമെന്ന് പട്ടികജാതി/പട്ടിക ഗോത്രവർഗ കമീഷൻ. തൃശൂരിൽ ചെയർമാൻ ജസ്റ്റിസ് പി.എൻ. വിജയകുമാർ, അംഗങ്ങളായ ഏഴുകോൺ നാരായണൻ, അഡ്വ. കെ.കെ. മനോജ്, കമീഷൻ ഉദ്യോഗസ്ഥൻ ജി. മനോജ് എന്നിവരടങ്ങിയ ഫുൾബെഞ്ച് സിറ്റിങിന് ശേഷമാണ് കമീഷൻ ചെയർമാൻ നിലപാട് വ്യക്തമാക്കിയത്. വികസനവും പുരോഗതിയും എതിർക്കുന്നത് ശരിയല്ല. പുനരധിവാസമെന്നത് വെറും കരാർ രേഖയിലൊതുക്കാനാവില്ല. നിലവിൽ അങ്കണവാടികളും സ്കൂളുമടക്കം മെച്ചപ്പെട്ട സൗകര്യങ്ങളുണ്ട്. വീടുകളും ജീവിത സൗകര്യവും ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങളും പൊതുവിതരണ സമ്പ്രദായത്തിലുള്ള റേഷൻ കട എന്നിവയടക്കം മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും നിർമിച്ച് ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. വനത്തെയും പരിസ്ഥിതിയെയും ആശ്രയിച്ച് ജീവിക്കുന്നവരാണിവർ, ഇവർ വനം നശിപ്പിക്കുന്നവരല്ല. അതുകൊണ്ട് തന്നെ വനഭൂമി പതിച്ച് നൽകുന്നതിലും തെറ്റില്ല. ഇതോടൊപ്പം പദ്ധതി നടപ്പാക്കുമ്പോൾ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരിൽ വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി സ്ഥിരം ജോലി സംവരണം ചെയ്ത് നൽകണമെന്നും കമീഷൻ നിർദേശിച്ചു. ദുർബല വാദങ്ങളുടെ പേരിൽ നാടി​െൻറ വികസനത്തിനും പുരോഗതിക്കും എതിര് നിൽക്കുന്നത് ശരിയല്ല. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് പുറത്ത് നിരവധി പരാതികളും വിവാദങ്ങളുമുയരുമ്പോഴും ആദിവാസി സംഘടനകളും വിവിധ സന്നദ്ധ സംഘടനകളുമുണ്ടെങ്കിലും കമീഷന് ഇത് സംബന്ധിച്ച് ഒരു പരാതി പോലും ഇതുവരെയും ലഭിച്ചിട്ടില്ല. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കൂവെന്ന സർക്കാറി​െൻറ നിലപാടിനോട് കമീഷന് യോജിപ്പാണെന്നും ചെയർമാൻ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.