മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കേരകൃഷി ലാഭകരമാക്കും ^മന്ത്രി എ.സി. മൊയ്തീൻ

മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കേരകൃഷി ലാഭകരമാക്കും -മന്ത്രി എ.സി. മൊയ്തീൻ തൃശൂർ: നാളികേരത്തിൽ നിന്ന് കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചും കൂടുതൽ ആദായം ലഭിക്കുന്ന വിത്തിനങ്ങൾ വികസിപ്പിച്ചും തെങ്ങ് കൃഷി ലാഭകരമാക്കാൻ കൃഷി വകുപ്പും കർഷക സമൂഹവും ശ്രമിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സംസ്ഥാനത്ത് ഒരോ നിയോജക മണ്ഡലത്തിലും കേരഗ്രാമം ആരംഭിക്കും. തെങ്ങി​െൻറ രോഗബാധ, തൊഴിലാളികളുടെ കുറവ്, വിലകുറഞ്ഞ ഇതര ഭക്ഷ്യഎണ്ണയുടെ വരവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് നാളികേര ഉൽപാദനത്തിൽ മുൻപന്തിയിലായിരുന്ന കേരളത്തിന് പ്രതികൂലമായത്. പുതുതലമുറ കൃഷിയിലേക്ക് വരണമെന്നും മന്ത്രി പറഞ്ഞു. വേലൂർ പഞ്ചായത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിത കേരളം പദ്ധതിയിൽ മഴവെള്ളം സംഭരിച്ച് റീച്ചാർജിങ് നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നാട്ടുകാർ മുന്നോട്ടുവരണം. പരിമിതമായ കൃഷിയിടങ്ങളിൽ ഇടവിളകൃഷിയിറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത യോഗ്യമല്ലാത്ത റോഡുകൾ മഴയ്ക്കു ശേഷം നവീകരിക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. വേലൂർ ഗവ. സ്കൂൾ ഗ്രൗണ്ട് നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ പ്രഭകുമാർ മുഖ്യാഥിതിയായി. കൃഷി െഡപ്യൂട്ടി ഡയറക്ടർ കെ.ഐ. സബിത പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പത്മിനി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എം. അബ്ദുൽ റഷീദ്, സ്ഥിരം സമിതി അധ്യക്ഷരായ ശുഭ അനിൽകുമാർ, ടി.ആർ. ഷോബി, സ്വപ്ന രാമചന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് കൃഷി അസിസ്റ്റൻറ് റീന ജോൺ, പി.കെ. ശ്യാംകുമാർ, സിമി ജോബി, എ.എസ്. ചന്ദ്രൻ, ഡെയ്സി ഡേവിസ്, അരുന്ധതി സുരേഷ്, കെ.കെ. ഷാജൻ, ഷീബ ഗോപിനാഥ്, എൽസി ഔസേപ്പ്, ശ്രീജ നന്ദൻ, കൃഷി ഓഫിസർ എ.എൻ. മനോജ്, നാളികേര സൊസൈറ്റി പ്രസിഡൻറ് എൻ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സി.എൻ. പ്രഭാകരൻ, കാർഷിക വികസന സമിതി അംഗം എം.ആർ. സതീശൻ തുടങ്ങിയവർ പങ്കെടുത്തു. തെങ്ങി​െൻറ ശാസ്ത്രീയ പരിപാലനം എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല റിട്ട. പ്രഫസർ ഡോ. പി.എസ്. ജോൺ കാർഷിക സെമിനാറിൽ ക്ലാെസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.