Posted On
date_range Updated On
date_range കിണറും പരിസരവും വൃത്തിയാക്കി
കുന്നംകുളം: വൈ.എം.സി.എ കുന്നംകുളം സൗത്ത് ബസാറിന് സമീപം നാട്ടുകാർ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറും പരിസരവും ഇന്നര്‍വീല്‍ ക്ലബ് അംഗങ്ങള്‍ വൃത്തിയാക്കി. കൗണ്‍സിലര്‍, കുന്നംകുളം റോട്ടറി ക്ലബ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. ഇന്നര്‍വീല്‍ ഡിസ്ട്രിക്ട് ചെയര്‍മാന്‍ വീണാപതി ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഇന്നര്‍വീല്‍ ക്ലബ് പ്രസിഡൻറ് ഡോ. എം. രേണു ക്ലാസെടുത്തു. കാഴ്ച ദിനത്തോടനുബന്ധിച്ച് ഗവ. അന്ധവിദ്യാലയത്തിലേക്ക് ഉപകരണങ്ങള്‍ നല്‍കി. സ്കാനറുകളും എഫ്.എം റേഡിയോകളുമാണ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.