ചാലക്കുടിപ്പുഴയുടെ കര ഇടിയുന്നു

മാള: ചാലക്കുടിപ്പുഴയുടെ കരയിടിയുന്നതുമൂലം അന്നമനടയിൽ ആറ് കുടുംബങ്ങൾ ഭീഷണിയിൽ. ആറ് വീടുകൾ പുഴയിൽനിന്ന് 15ഉം 20ഉം മീറ്റർ ദൂരത്താണുള്ളത്. കഴിഞ്ഞമാസം ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നു. പിന്നീട് വെള്ളം ഇറങ്ങിയെങ്കിലും ചില ഭാഗങ്ങളിൽ മണ്ണിടിഞ്ഞു. പുളിക്കകടവ് പാലത്തിൽനിന്ന് അരക്കിലോമീറ്റർ പിന്നിടുന്നിടത്താണ് കരയിടിയുന്നത്. ആറ് വീട്ടുകാരെയും ഉടൻ മാറ്റി താമസിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പുഴയോരത്ത് മണ്ണിടിച്ചിൽ ഭീഷണി കണ്ടെത്തി സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യമുണ്ട്. പുഴ വളഞ്ഞ് തിരിഞ്ഞ് ഒഴുകുന്ന ഭാഗങ്ങൾ ഉണ്ടിവിടെ. വെള്ളം ക്രമാതീതമായി ഉയരുന്നത് മഴക്കാലത്താണ്. മണ്ണിടിച്ചിൽ പ്രദേശം വി.ആർ. സുനിൽകുമാർ എം.എൽ.എ സന്ദർശിച്ചു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.