പടയൊരുക്കത്തിന്​ തൃശൂരിൽ സ്വീകരണം 15ന്

തൃശൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കം ജാഥ 15ന് തൃശൂരിൽ എത്തും. വൈകീട്ട് ആറിന് തെക്കേ ഗോപുരനടയിൽ നടക്കുന്ന സ്വീകരണ യോഗം വിജയിപ്പിക്കാൻ തൃശൂർ നിയോജകമണ്ഡലം നേതൃ സമ്മേളനം തീരുമാനിച്ചു. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോസ് കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി, കൺവീനർ കെ.ആർ. ഗിരിജൻ, ടി.വി. ചന്ദ്രമോഹൻ, ഐ.പി. പോൾ, എം.എ. പൗലോസ്, എം.എ. റഷീദ്, ജോൺ ഡാനിയേൽ, എ.ഐ. തോമസ്, ബി. ശശിധരൻ, കെ. ഗിരീഷ് കുമാർ, എന്നിവർ സംസാരിച്ചു. ചെയർമാൻ ഐ.പി. പോൾ, ജനറൽ കൺവീനർ കെ. ഗിരീഷ് കുമാർ, ട്രഷറർ രാജൻ ജെ. പല്ലൻ, ഡി.സി.സി - ഘടകകക്ഷി നേതാക്കൾ വൈസ് ചെയർമാൻമാരായി സ്വാഗതം സംഘം രൂപത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.