കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ചെന്ന കേസിൽ ആരോപണവിധേയരായ ഡോക്ടർമാർക്കെതിരെ മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ട് വന്നശേഷം മാത്രമേ നടപടി പാടുള്ളൂവെന്ന് ഹൈകോടതി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരായ പാട്രിക് പോൾ, ശ്രീകാന്ത് വലസപ്പള്ളി, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ബിലാല്‍ അഹമ്മദ് എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് ഉത്തരവ്. ഹരജിക്കാർ ഡോക്ടര്‍മാരാണെന്നും നിലവിൽ ഇവരെ പ്രതികളാക്കിയിട്ടില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ട് കോടതി പരിഗണിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് പ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവന്നാൽ ക്രിമിനല്‍ നടപടി ചട്ടം 41എ പ്രകാരം നോട്ടീസ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. വാഹനാപകടത്തിൽ തലക്ക് മാരക പരിക്കേറ്റ മുരുകനെ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആറ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സ ലഭിച്ചില്ല. പിന്നീട് മുരുകൻ മരിച്ചു. സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തു. മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ട് വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി തീരുമാനമെടുക്കുമെന്ന പൊലീസിെൻറ വിശദീകരണത്തെത്തുടർന്നാണ് ഹരജി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.