കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിക്ക് ശുചിത്വ പുരസ്കാരവും. ആേരാഗ്യ കേന്ദ്രങ്ങളുടെ ശുചിത്വ-കാര്യക്ഷമത നിലവാരം ഉയർത്തുന്നതിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായ ജില്ലാതല 'കായകൽപ പുരസ്കാരം' ആണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് ലഭിച്ചത്. നൂറിൽ 95.6 പോയൻറ് നേടിയാണ് കൊടുങ്ങല്ലൂർ നഗരസഭയുടെ അധീനതയിലുള്ള താലൂക്ക് ആശുപത്രി ഒന്നാമതെത്തിയത്. 86.7 പോയൻറ് നേടിയ ചാലക്കുടിക്കാണ് രണ്ടാം സ്ഥാനം. ഒന്നാമതെത്തിയതോടെ സംസ്ഥാനതല പുരസ്കാരത്തിന് ജില്ലയെ പ്രതിനിധീകരിക്കുക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയായിരിക്കും. സൂപ്രണ്ട് ഡോ. റോഷിെൻറ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളാണ് കൊടുങ്ങല്ലൂർ ആശുപത്രിയെ പുരസ്കാരത്തിന് അർഹമാക്കിയത്. ശുചിത്വം, മലനീകരണ സംസ്കരണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് പുരസ്കാരത്തിന് മുഖ്യമായും പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.