തൃശൂർ: കേരള സാങ്കേതിക സർവകലാശാലയുടെ വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ കലക്ടറേറ്റിന് മുന്നിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് നടത്തി. ഫ്രറ്റേണിറ്റി ജില്ലാ സമിതി അംഗങ്ങൾ വിദ്യാർഥികളെ സന്ദർശിച്ച് സമരത്തിന് പിന്തുണ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ ഇടപെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി സുഹൈബ് അലി, സംസ്ഥാന കമ്മിറ്റി അംഗം പി.ബി. അഖിൽ, ജില്ല സെക്രട്ടറിമാരായ അഫ്സൽ, സുഹൈൽ, മസൂദ്, സെക്രേട്ടറിയറ്റ് അംഗം മുബാറക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.