പൊറത്തിശ്ശേരിയിൽ കേരഗ്രാമം പദ്ധതി

ഇരിങ്ങാലക്കുട: സമഗ്ര കേര വികസന പദ്ധതി 'കേരഗ്രാമം' പൊറത്തിശ്ശേരി കൃഷിഭവന് കീഴിൽ ആരംഭിച്ചു. പ്രഫ. കെ.യു. അരുണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി.വി. സുരേഷ് പദ്ധതി വിശദീകരിച്ചു. ഈ പദ്ധതി പ്രകാരം കേരകർഷകർക്ക് തെങ്ങിന് തടം തുറക്കൽ, ജൈവവളം, രാസവളം, മഗ്നീഷ്യം സൾഫേറ്റ്, കുമ്മായം, എന്നിവക്ക് സബ്സിഡിയും, രോഗം ബാധിച്ച തെങ്ങുകൾ വെട്ടിമാറ്റി പുതിയ തൈകൾ വെച്ചുപിടിപ്പിക്കുന്നതിന് ധനസഹായവും ലഭിക്കും. നഗരസഭ ഉപാധ്യക്ഷ രാജേശ്വരി ശിവരാമൻ നായർ, സ്ഥിരംസമിതി അധ്യക്ഷരായ വി.സി. വർഗീസ്, വത്സല ശശി, കൗൺസിലർമാരായ കെ.ഡി. ഷാബു, പ്രജിത സുനിൽകുമാർ, വി.കെ. സരള, രമേഷ് വാര്യർ, റോക്കി ആളൂക്കാരൻ, എം.സി. രമണൻ, കെ. നന്ദനൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ശാസ്ത്രീയ തെങ്ങുകൃഷിയെക്കുറിച്ച് ഡോ. പി.എസ്. ജോൺ ക്ലാസ് എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.