അസ്മാബി കോളജ് പ്രിൻസിപ്പലിനുനേരെ രാത്രിയിൽ ആക്രമണം

കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പ്രിൻസിപ്പൽ അജിംസ് പി. മുഹമ്മദിനുനേരെ രാത്രിയുടെ മറവിൽ ആക്രമണം. പരിക്കേറ്റ പ്രിൻസിപ്പലിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എേട്ടാടെ അസ്മാബി കോളജിന് വടക്കുഭാഗത്തെ പ്രിൻസിപ്പലി​െൻറ ക്വാർേട്ടഴ്സിന് മുന്നിൽ വെച്ചാണ് ആക്രമണമുണ്ടായത്. കുടുംബത്തോടൊപ്പം വ്യാപാര സ്ഥാപനത്തിൽപോയി കാറിൽ തിരികെ വന്നിറങ്ങുേമ്പാഴാണ് സംഭവം. കാറിൽനിന്ന് ഇറങ്ങി സാധനങ്ങൾ എടുത്തുവെച്ചുകഴിഞ്ഞ ഉടൻ സ്ഥലത്ത് തമ്പടിച്ചിരുന്ന മൂന്നംഗ ആക്രമി സംഘത്തിൽ രണ്ടുപേർ ആേക്രാശിച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. ഇരുമ്പ് പൈപ്പുകൊണ്ട് കാലിന് അടിയേറ്റ പ്രിൻസിപ്പൽ ഗ്രില്ലിനിടയിലൂടെ അകത്തേക്ക് ഒാടിക്കയറി രക്ഷപ്പെടുകയായിരുന്നു. ആക്രമികൾ ഗ്രില്ലിൽ അടിച്ച് ഒച്ചവെച്ചതോടെ എതിർ വീട്ടിൽനിന്ന് മുല്ലങ്ങത്ത് നന്ദകുമാർ ശാന്തി ഒാടിയെത്തി. ശാന്തിയെയും ആക്രമികൾ വിരട്ടാൻ നോക്കി. പിന്നീട് ആക്രമി സംഘം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് മൂവരും എത്തിയത്. ഫോർ രജിസ്േട്രഷൻ ബൈക്കിലെത്തിയ സംഘത്തിലെ മൂന്നുപേരുടെ കൈയിലും ആയുധങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. വലതുകാലിന് ഇരുമ്പ് പൈപ്പുെകാണ്ട് അടിയേറ്റ പരിക്കുണ്ട്. ആക്രമണമറിഞ്ഞ് കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജുകുമാർ, മതിലകം എസ്.െഎ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അനേഷണം ആരംഭിച്ചു. സി.സി ടി.വി കാമറ ഉൾപ്പെടെ പരിശോധിച്ചുവരുകയാണ്. കോളജ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വലിയ തോതിൽ ആക്രമണം അഴിച്ചുവിട്ട വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽ കർശന നടപടി കൈക്കൊണ്ടിരുന്നു. ഇതേത്തുടർന്ന് പൊലീസ് കേസിൽ അകപ്പെട്ട പല വിദ്യാർഥികളും റിമാൻഡിലുമായിരുന്നു. ഒരു സംഘം വിദ്യാർഥികളെ കോളജിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ എസ്.എഫ്.െഎയുെട നേതൃത്വത്തിൽ കോളജിന് മുന്നിൽ സത്യഗ്രഹവും നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.