ഗ്യാസ് സിലിണ്ടര്‍ ഉരുട്ടി മാര്‍ച്ച് നടത്തി

തൃശൂര്‍: ഇന്ധനവില വർധനക്കെതിരെ മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ . തെക്കേഗോപുരനടയില്‍നിന്ന് പോസ്റ്റ് ഓഫിസിന് സമീപത്തേക്ക് നടത്തിയ മാര്‍ച്ചിന് പിന്നാലെ വിറകടുപ്പ് കത്തിച്ച് വെള്ളം തിളപ്പിച്ച് മഹിളകള്‍ പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് ലീലാമ്മ അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസി​െൻറ ചുമതല വഹിക്കുന്ന ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ബി. ഗീത ഉദ്ഘാടനം ചെയ്തു. സുബൈദ മുഹമ്മദ്, ചന്ദ്രിക ശിവരാമന്‍, ഇ. സത്യഭാമ, കെ.എസ്. തങ്കമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.