ചാവക്കാട്: വ്യാഴാഴ്ച ഉപരോധത്തിനും ലാത്തിച്ചാർജിനും ഇടയാക്കിയ ബുധനാഴ്ചയിലെ സംഭവത്തിന് പൊലീസിനും വിദ്യാർഥികൾക്കും വ്യത്യസ്ത വിശദീകരണം. വൈകീട്ട് കാറിൽ വന്ന വെന്മെനാട് സ്കൂൾ വിദ്യാർഥികളുൾെപ്പടെ ഏഴുപേർ ഒരുമനയൂർ കുണ്ടുകടവ് പാലത്തിന് സമീപം തമ്പടിച്ചതായി വിവരം ലഭിച്ചതിെനത്തുടർന്ന് സംഭവസ്ഥലത്തെത്തിയതെന്നാണ് ചാവക്കാട് പൊലീസ് പറയുന്നത്. പിന്നീട് ഇവരെ സ്റ്റേഷനിൽ കൊണ്ടുപോയി രക്ഷിതാക്കളെ വരുത്തി ഉപദേശിച്ച് വിട്ടെന്ന് അവർ വിശദീകരിക്കുന്നു. െവന്മെനാട് സ്കൂളിൽ നിന്ന് കൂട്ടുകാരുമായി പോകുന്നതിനിടെ വാഹനം കേട് വന്നപ്പോൾ പാലത്തിനു സമീപം നിർത്തിയിട്ടതെന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പാലുവായ് വിസ്ഡം കോളജ് വിദ്യാർഥി റാഷിദിെൻറ വിശദീകരണം. ഇതിൽ ശുഐബ്, സഫ്വാൻ, അജ്മൽ, സുഹൈൽ, അജ്മൽ എന്നിവരെ ലാത്തി കൊണ്ട് മർദിച്ചെന്നും കൈ പിരിച്ചെന്നുമാണ് വിദ്യാർഥികളുടെ ആരോപണം. പൊലീസ് മർദനം സംബന്ധിച്ച വീഡിയോ ക്ലിപ്പുകളും പൊലീസിനെ വിമർശിക്കുന്ന പോസ്റ്റുകളും ബുധനാഴ്ച്ച തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നാണ് വ്യാഴാഴ്ച രാവിലെ നടന്ന പ്രതിഷേധ മാർച്ചും ധർണയും. ഒരുമനയൂർ, വെന്മെനാട് സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള നിരന്തര സംഘർഷം ഗ്യാങ് വാറിലേക്ക് നീങ്ങുമെന്ന് രഹസ്യ പൊലീസ് മുന്നറിയിപ്പുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വെന്മെനാട് എം.െഎ.എസ്.എം ഹയർ സെക്കൻഡറി സ്കൂളും ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സകൂളിലേയും വിദ്യാർഥികൾ തമ്മിൽ നിരന്തര സംഘർഷം കുറച്ചുനാളായി നിലനിന്നിരുന്നു. ഒരുമനയൂർ കുണ്ടുകടവ് പാലത്തിെൻറ ഇരുവശത്തും സ്ഥിതി ചെയ്യുന്ന സ്കൂളുകളാണിത്. സംഘർഷം തലവേദനയായതോടെ ഒരുമനയൂർ സ്കൂൾ അധികൃതർ ചാവക്കാട് പൊലീസിനു പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ചാവക്കാട് പരിധിയിലല്ലാതിരുന്നിട്ടും ചാവക്കാട് പൊലീസ് വെന്മെനാട് സ്കൂളിലെത്തി അധികൃതരുമായി സംസാരിച്ചു. ഇതിനിടെ വെന്മെനാട് സ്കൂളിലെ ഒരു വിഭാഗം വിദ്യാർഥികൾ സംഘർഷാവസ്ഥയുണ്ടാക്കുന്നുവെന്നാരോപിച്ചും സ്കൂളിന് സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് ഒരുമനയൂർ സ്കൂൾ അധികൃതർ വീണ്ടും ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. അധ്യാപകരും രക്ഷിതാക്കളും പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.