പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം

കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷത്തി​െൻറ ഭാഗമായി നവീകരിച്ച പഞ്ചായത്ത് ലൈബ്രറിയും പ്രതിഭ കേന്ദ്രവും വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് യു.കെ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കേരളോത്സവ വിജയികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര സമ്മാനദാനം നടത്തി. ഒരുമ താണിയത്തുകുന്ന്‍ ഒന്നാം സ്ഥാനവും ഡിലിജന്‍സ് കരൂപ്പടന്ന രണ്ടാം സ്ഥാനവും നേടി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ബി.പി.ഒ ഇ.എസ്. പ്രസീദ , യൂത്ത് കോഒാഡിനേറ്റർ എം.എം. മുകേഷ്, നിഷ ഷാജി, ഖാദർ പട്ടേപ്പാടം, എം.കെ. മോഹനൻ, സീമന്തിനി സുന്ദരൻ, സെക്രട്ടറി സി. സുധാകരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് 'ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ' പദ്ധതി പ്രകാരം ജില്ലതലത്തിൽ സമ്മാനം ലഭിച്ച കോണത്തുകുന്ന് ഗവ. യു.പി സ്കൂളിനെ ചടങ്ങിൽ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.