കുടുംബസംഗമ സമാപന സമ്മേളനം

കരൂപ്പടന്ന: മൻസിലുൽ ഹുദാ ഹയർ സെക്കൻഡറി മദ്റസ സുവർണ ജൂബിലിയുടെ നിറവിൽ. ആഘോഷത്തി​െൻറ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നടത്തിയ കുടുംബസംഗമങ്ങളുടെ സമാപന സമ്മേളനം 'സ്നേഹവീട്' ഞായറാഴ്ച രാത്രി എട്ടിന് കരൂപ്പടന്ന മൻസിലുൽ ഹുദാ മദ്റസയുടെ പഴയ ഹാളിൽ നടത്തും. വെള്ളാങ്ങല്ലൂർ മഹല്ല് ഖതീബ് കെ.പി. സൈനുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡൻറ് സി.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും. 'ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളും സന്താന പരിപാലനവും' വിഷയത്തിൽ അബ്ദുൽ അസീസ് ദാരിമി വടകര ക്ലാസെടുക്കും. സമസ്തയുടെ 'സ്നേഹവീട്' പദ്ധതി അബ്ദുൽ ഹക്കീം ബാഖവി പരിചയപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.