ഗെയിൽ പദ്ധതി: യു.ഡി.എഫ് ഭരണകാലത്തെ അവസ്ഥ മാറി -കോടിയേരി തൃശൂർ: ഗെയിൽ പദ്ധതി കേരളത്തിന് ആവശ്യമാണെന്നും അതിെനതിരായ സമരം തെറ്റിദ്ധാരണമൂലമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃശൂർ ജില്ലയിൽ എൽ.ഡി.എഫ് ജനജാഗ്രത യാത്രയുടെ പര്യടനത്തിനിടെ കുന്നംകുളത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുക്കത്ത് നടക്കുന്ന സമരം തെറ്റിദ്ധാരണമൂലമാണ്. യു.ഡി.എഫ് ഭരണകാലത്ത് തങ്ങൾ ഗെയിൽ വിരുദ്ധ സമരത്തെ അനുകൂലിച്ച് നിലപാടെടുത്തിട്ടുണ്ട്. അത് സ്ഥലം ഏറ്റെടുക്കുന്നതിലെ വ്യവസ്ഥകൾക്ക് എതിെരയായിരുന്നു. അന്ന് ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഇപ്പോഴില്ല. സ്ഥിതി മാറി. ഭൂവുടമകളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. അക്കാര്യം സർക്കാർ പരിശോധിക്കുന്നുണ്ട്. വികസനം നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടുള്ള ചിലരാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.