അഹ്മദാബാദ്: ജയ് ഷാ കേസിൽ ഒാൺലൈൻ മാധ്യമമായ 'ദ വയറി'നെതിരെ ഗുജറാത്തിലെ കോടതി ഏർെപ്പടുത്തിയ വിലക്കിനെതിരെ സമർപ്പിച്ച ഹരജിയിൽ സ്റ്റേ അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ജയ്യുടെ കമ്പനിയെ കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കരുെതന്ന് ഉത്തരവിട്ട കോടതി ലേഖിക, പത്രാധിപർ എന്നിവർക്ക് സമൻസ് അയച്ചിട്ടുണ്ട്. ബി.െജ.പി അധ്യക്ഷൻ അമിത് ഷായുെട മകൻ ജയ് ഷായുടെ കമ്പനി കുറഞ്ഞ കാലംെകാണ്ട് കോടിക്കണക്കിന് രൂപ വാരിക്കൂട്ടിയ സംഭവം ' ദ വയർ' പുറത്തുകൊണ്ടുവന്നത് ദേശീയ തലത്തിൽ വിവാദമായിരുന്നു. മാനനഷ്ടം എന്ന ആരോപണം നിലനിൽക്കില്ലെന്നും വസ്തുതകളും രേഖകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നും 'വയറി'നുേവണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹൈകോടതിയിൽ ചൂണ്ടിക്കാട്ടി. എതിർകക്ഷികളുടെ വിശദീകരണം കേൾക്കാതെയാണ് ഒാൺെെലൻ മാധ്യമെത്ത വാർത്തകൾ നൽകുന്നതിൽനിന്ന് വിലക്കിയത്. ഇതിനെതിരെ സ്റ്റേ നൽകാൻ വിസമ്മതിച്ച ഹൈകോടതി ജയ് ഷാക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജയ് കേസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.