പൊതുവിജ്​ഞാന പരീക്ഷ

തൃശൂർ: സംസ്ഥാന പാരൻറ് ടീച്ചേഴ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി യും െഎ.ടി. ടാലൻറ് ടെസ്റ്റും നടത്തും. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷയെന്ന് സംഘാടകർ അറിയിച്ചു. ആദ്യഘട്ടം സ്കൂളുകളിലാണ്. വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകും. രണ്ടും മൂന്നും ഘട്ടം നവംബർ 11ന് ജവഹർ ബാലഭവനിൽ നടക്കും. രണ്ടാം ഘട്ടത്തിൽ വിജയികൾക്ക് 2000, 1500, 1000 രൂപ വീതം കാഷ് അവാർഡ് നൽകും. മൂന്നാം ഘട്ടത്തിലെ വിജയികൾക്ക് 5001, 2001, 1501 രൂപ വീതവും നൽകും. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ഭാരവാഹികളായ കെ.പി. രാധാകൃഷ്ണൻ, കെ.എം. ജയപ്രകാശ്, പി.പി. ജേക്കബ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.