ലഹരി ഉൽപന്ന വിതരണം:- രണ്ടുപേര്‍ പിടിയില്‍ ചേര്‍പ്പ്: ഓപറേഷന്‍ വിമുക്തിയുടെ ഭാഗമായി ചേര്‍പ്പ് എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉൽപന്ന വിൽപന നടത്തിയ രണ്ടുപേർ പിടിയിൽ. പെരുമ്പിള്ളിശേരി മിത്രാനന്ദപുരം അമ്പലത്തിനു സമീപം വാടകവീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്ന വിൽപന നടത്തിയതിന് തമിഴ്നാട് അറിയൂര്‍ സ്വദേശി ശേഖറാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്ന് 10 രൂപക്കു വാങ്ങി 50 രൂപക്കു ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ചേനം, പൂത്തുറക്കല്‍ ഭാഗത്തും വിറ്റിരുന്നത്. മുത്തുള്ളിയാല്‍ സ്വദേശിയായ പുതിയവീട്ടില്‍ ഖാദറാണ് അറസ്റ്റിലായ മറ്റൊരാൾ. പെട്ടിക്കടയിലാണ് ഇയാള്‍ വിൽപന നടത്തിയിരുന്നത്. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലും ചേര്‍പ്പ് എക്സൈസ് ഓഫിസിലും ഇതേ കുറ്റത്തിന് മൂന്ന് തവണ പിടികൂടിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പിഴ ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.