പണം വെച്ച് ശീട്ടുകളി: 17പേർ പിടിയിൽ

തൃശൂര്‍: പണം വെച്ച് ശീട്ടുകളിച്ച 17 പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ്ചെയ്തു. പൊട്ടക്കുളത്തെ സ്വകാര്യ കെട്ടിടത്തിന് മുകളിലത്തെ നിലയിലാണ് ശീട്ടുകളിച്ചിരുന്നത്. ബാബു, രാജീവ്കുമാര്‍, ബിജു, സുധീര്‍കുമാര്‍, ലൈബിന്‍, ഷാജി, അനുരാജ്, രാജന്‍, ഷാജു, സേവ്യര്‍, സന്തോഷ്, ലിജോ, രാജു, അബ്ദുൽ നാസര്‍, ദേവരാജന്‍, അനില്‍, ബെന്നി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 64,000 രൂപ പിടികൂടി. ഈസ്റ്റ് എസ്.ഐമാരായ എം.ജെ. ജിജോ, ശശികുമാര്‍, എ.എസ്.ഐ അനില്‍, ഷാജി മോന്‍, സി.പി.ഒമാരായ പ്രദീപ്, സിബു, മഹേഷ്, അരവിന്ദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.