ആക്രമണം ജനകീയ സമരങ്ങളോടുള്ള പിണറായി സര്‍ക്കാറിെൻറ സമീപനം-യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ സമരത്തിന് നേരെ നടന്ന ആക്രമണം ജനകീയ സമരങ്ങളോടുള്ള പിണറായി സര്‍ക്കാറിെൻറ സമീപനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. സ്വന്തം ഘടക കക്ഷികള്‍ക്ക് പോലും നീതി ലഭിക്കാത്ത സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ അധപ്പതിച്ചു. നിരപരാധികളെ അകാരണമായി മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് ചാവക്കാട് പൊലീസ് പതിവാക്കിയിരിക്കുകയാണ്. ഈ സംഭവത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ അഭിപ്രായം പറയണം. നിയോജക മണ്ഡലം പ്രസിഡൻറ് കെ.കെ. ഷിബു, റിഷി ലാസര്‍, മുനാഷ് പുന്നയൂര്‍, പ്രിയേഷ് പുന്നയൂര്‍ക്കുളം, ജിജു വടക്കേകാട്, എ.എന്‍. ആഷിക്, മുഹമ്മദ് സാലിഹ്, സുവീഷ് പൂക്കോട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.