ആനുകൂല്യ വിതരണ മേള മാറ്റിയതിൽ പ്രതിഷേധം

തൃശൂർ: നിർമാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണ മേള മാറ്റിയത് തൊഴിലാളികളോടുള്ള അവഹേളനവും അവഗണനയുമാണെന്ന് കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.സി. തോമസും ജനറൽ സെക്രട്ടറി കുട്ടൻ പുളിക്കലാനും പറഞ്ഞു. ഒന്നര വർഷമായി മുടങ്ങിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനാണ് വ്യാഴാഴ്ച മേള നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിനുള്ള അറിയിപ്പ് നൽകുകയും തയാറെടുപ്പ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. പെൻഷൻ, ചികിത്സ-വിവാഹ സഹായം, പഠന സഹായം എന്നിവക്കായി നൂറുകണക്കിന് തൊഴിലാളികൾ മാസങ്ങളായി കാത്തിരിക്കുകയാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.