റേഷൻ മുൻഗണന പട്ടിക: ഹിയറിങ്​ ഇഴയുന്നു

തൃശൂർ: ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള ഹിയറിങ് ജില്ലയിൽ ഇഴയുന്നു. സെപ്റ്റംബർ 27ന് തുടങ്ങിയ ഹിയറിങ് അവസാനിക്കാൻ 29 ദിവസം ശേഷിക്കേ പകുതിയിൽ അധികം അപേക്ഷകളിലും നടപടിയായിട്ടില്ല. മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നതിനായി ജില്ലയിൽ 62,514 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 24,040 അപേക്ഷകളാണ് ഇതുവരെ തീർപ്പാക്കിയത്. ബാക്കി 38,474 അപേക്ഷകളാണ് പരിശോധിക്കേണ്ടത്. എന്നാൽ, നവംബർ 30നകം ഇത്രയും തീർപ്പാക്കാനാവുമോ എന്ന കാര്യത്തിൽ അധികൃതർക്കുതന്നെ നിശ്ചയമില്ല. തീർപ്പ് കൽപിക്കപ്പെട്ട അപേക്ഷകളിലെ നടപടി അറിയാനുള്ള ആകാംക്ഷയിലാണ് അപേക്ഷകർ. ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് തീർപ്പ് കൽപിക്കപ്പെട്ട അപേക്ഷകളിൽ നടപടി സ്വീകരിക്കാൻ വകുപ്പിനാകില്ല. കേന്ദ്രസർക്കാർ നയം അനുസരിച്ച് മുൻഗണന പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ എൻ.െഎ.സിയുടെ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തുകയാണ് ചെയ്യാനാവുക. നിലവിലുള്ളവരെക്കാൾ താഴ്ന്ന മാർക്ക് ലഭിക്കാനായാൽ മാത്രമേ ഇത്തരക്കാർ മുൻഗണന പട്ടികയിൽ ഉൾപ്പെടൂ. അങ്ങനെ ഉൾപ്പെടുേമ്പാൾ നിലവിലുള്ളവരിൽ പലരും പുറത്തുപോകുന്നതും പ്രശ്നത്തിനിടയാക്കും. എന്നാൽ, നഗര-ഗ്രാമ അനുപാതം കേരളത്തിൽ ഇതുവരെ തികയാത്തതിനാൽ കുറേയേറെ പേർക്ക് അവസരം ലഭിക്കുമെന്നാണ് അധികൃതരുടെ വാദം. അർഹർ പുറത്തും അനർഹർ അകത്തുമായ പട്ടികയിൽ ശുദ്ധികലശം വരുത്തുന്നതിനായി മാനദണ്ഡങ്ങളിൽ വകുപ്പ്ലഘൂകരണം വരുത്തിയിരുന്നു. ഇതനുസരിച്ച് നേരേത്ത ഉണ്ടായിരുന്ന ബി.പി.എല്ലുകാർക്ക് ഹിയറിങ് നടത്തുേമ്പാൾ കൂടുതൽ മാർക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല, പട്ടികജാതിക്കാർക്കും വിധവകൾക്കും ഇൗ മാർക്കിന് പുറമേ തൊഴിലിനും മാർക്ക് നൽകാൻ നിർദേശമുണ്ട്. എന്നാൽ, മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ഒരു വീട്ടിൽനിന്ന് ഒരാെള പരിഗണിക്കുന്ന നയം തുടരുകയാണ്. നിലവിൽ ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് ജില്ലയിൽ അേന്ത്യാദയ വിഭാഗത്തിൽ 54,640 റേഷൻ കാർഡുകളും 2,73,199 മുൻഗണന കാർഡുകളും 4,48,514 മുൻഗണനേതര കാർഡുകളും അടക്കം 7,76,353 കാർഡുകളാണുള്ളത്. നേരേത്ത സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനത്തിൽ 8,02,979 കാർഡുകൾ ഉണ്ടായിരുന്നത് 26,626 എണ്ണം കുറഞ്ഞാണ് 7,76,353 ആയത്. 3,59,829 സംസ്ഥാന സബ്സിഡി കാർഡുകൾ, 2,15,432 എ.പി.എൽ, 56,319 അേന്ത്യാദയ, 1,71,399 ബി.പി.എൽ കാർഡുകളാണുള്ളത്. നേരേത്ത സബ്സിഡി കിട്ടുന്ന ബി.പി.എൽ കാർഡുകൾ നിവലിൽ മുൻഗണന കാർഡുകളായി പരിണമിച്ചപ്പോൾ 1,01,800 കാർഡുകളാണ് കൂടിയത്. എന്നിട്ടും അർഹർ പുറത്താണെന്ന ആക്ഷേപം അധികൃതർതന്നെ പങ്കുവെക്കുന്നുണ്ട്. താലൂക്ക് ലഭിച്ച അപേക്ഷകൾ ഹിയറിങ് നടത്തിയത് ബാക്കി മുകുന്ദപുരം 11,043 3,519 7,524 കൊടുങ്ങല്ലൂർ 8,063 4,412 3,651 ചാവക്കാട് 11,204 2,693 8,511 തൃശൂർ 13,120 5,338 7,782 തലപ്പിള്ളി 10,020 4,126 5,894 ചാലക്കുടി 9,064 3,952 5,112 ആെക 62,514 24,040 38,474
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.