വിയ്യൂർ ജയിലിൽ ഇനി വർണം നിറയും

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ ഇനി വർണമനോഹരമാകും. തടവറക്കുള്ളിലും കവാടത്തിലും മതിലുകളിലുമെല്ലാം വർണച്ചിത്രങ്ങൾ നിറയും. പെയിൻറിങ് പഠിച്ച് ഇറങ്ങിയ 51 അന്തേവാസികളാണ് ജയിലിന് വർണമേകുന്നത്. ഏഷ്യൻ പെയിൻറ്സി​െൻറ അക്കാദമി നടത്തിയ കോഴ്സിൽ കളറിങ്, കളർ മിക്സിങ്, ഡിസൈനിങ് എന്നിവയിലായിരുന്നു പരിശീലനം. 15 ദിവസം നീണ്ട കോഴ്സിൽ എസ്. സഞ്ജു ക്ലാസുകൾ നയിച്ചു. കോഴ്സ് പൂർത്തിയാക്കിയവർക്ക് ജയിൽ സൂപ്രണ്ട് എം.കെ. വിനോദ്കുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഏഷ്യൻ പെയിൻറ്സ് െകാമേഴ്സ്യൽ മാനേജർ എം.ജി. സുരേഷ് അധ്യക്ഷത വഹിച്ചു. ജോയൻറ് സൂപ്രണ്ട് സുനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് കെ. അശോകൻ, വെൽഫെയർ ഒാഫിസർ ഒ.ജെ. തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.