തൃശൂർ: 'തനിമ' കലാ-സാഹിത്യ വേദി മലയാള അധ്യാപകരെ ആദരിച്ച് മലയാളദിനം ആചരിച്ചു. എരുമെപ്പട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തൃശൂർ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി 14 അധ്യാപകരെയാണ് പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചത്. എരുമെപ്പട്ടിയിൽ മദർ പി.ടി.എ പ്രസിഡൻറ് ഹേമ ശശികുമാർ അധ്യക്ഷത വഹിച്ചു. സത്യാനന്ദ് കെ. ശങ്കർ, മീര ഇയ്യപ്പൻ, പ്രിൻസി, രജിത, ദർശന, സിന്ധു കെ. െബ്ലസി, ഉഷാദേവി, രജിതൻ, എം.എസ്. സിന്ധു എന്നിവരെയാണ് ആദരിച്ചത്. തൃശൂരിൽ സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഒാഫിസർ ഇ.ഡി. ഡേവിസ് ഉദ്ഘാടനം ചെയ്തു. 'തനിമ' സാഹിത്യ വിഭാഗം കൺവീനർ സജദിൽ മുജീബ് അധ്യക്ഷത വഹിച്ചു. ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.സി. ജയരാജ്, അന്നമ്മ ജോർജ്, ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപിക കെ.ബി. സൗദാമിനി, എം. വിജയ, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എജുക്കേഷൻ അസി. പ്രഫ. ഷീന ജോസ് എന്നിവരെ ആദരിച്ചു. എരുമെപ്പട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക പ്രേംസി, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി ഫരീദ് അലി, എഴുത്തുകാരികൂടിയായ സംഗീത ശ്രീനിവാസൻ, ഗീത, 'തനിമ' ഭാരവാഹികളായ സൈനബ് ചാവക്കാട്, സക്കീർ ഹുസൈൻ, ഷക്കീർ മുല്ലക്കര, ഷക്കീർ ചെറുതുരുത്തി, സുലൈഖ അബ്ദുൽ അസീസ്, സി.വി.എൻ. ബാബു, സി.എം. അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.