മദ്യാധിപത്യ സർക്കാർ കേരള ഭരണം വിെട്ടാഴിയണം -മാർ അപ്രേം മെത്രാപ്പോലീത്ത തൃശൂർ: മദ്യവ്യാപാരം പ്രോത്സാഹിപ്പിക്കാൻ മദ്യശാലകൾ വർധിപ്പിക്കുകയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും ദൂരപരിധി കുറക്കുകയും ചെയ്യുന്ന മദ്യാധിപത്യ സർക്കാർ കേരള ഭരണം വിെട്ടാഴിയണമെന്ന് മാർ അപ്രേം മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. തൃശൂർ കലക്ടറേറ്റ് പടിക്കൽ മദ്യവിരുദ്ധ ജനകീയ മുന്നണി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. മദ്യവിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളപ്പിറവി ദിനത്തിൽ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിെൻറ ഭാഗമായാണ് ധർണ നടത്തിയത്. ജില്ല ചെയർമാൻ സി.സി. സാജൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.എൽ. ആൻറണി, സ്വാമി പുരുഷോത്തമൻ, മിദ്ലാജ് ബാഖവി, ഡോ. ദേവസി പന്തല്ലൂക്കാരൻ, ടി. േഗാപകുമാർ, എം.ഡി. ഗ്രേസ്, കെ.കെ. ഷാജഹാൻ, കെ.എ. ഗോവിന്ദൻ, ഇ.എ. ജോസഫ്, ബൽക്കീസ് ബാനു, കെ.കെ. സത്യൻ, കെ.കെ. ജോസ്, റപ്പായി മേച്ചേരി, ജെയിംസ് മുട്ടിക്കൽ, ജോസ് ആലപ്പാട്ട് എന്നിവർ സംസാരിച്ചു. പടിഞ്ഞാറെ കോട്ടയിൽനിന്ന് ആരംഭിച്ച മാർച്ചിന് പി.എസ്. സുകുമാരൻ, ഫ്രാൻസിസ് പുലിക്കോട്ടിൽ, ഫാ. റൂണോ വർഗീസ്, പോൾ ചെവിടൻ, പി.പി. ലോനപ്പൻ, പി.എസ്.പി. നസീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.