കടയടപ്പ്‌ സമരം പൂർണം

തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്‌ത കടയടപ്പ് സമരം ജില്ലയില്‍ പൂർണം. ജില്ലയിലെങ്ങും ഹര്‍ത്താലി​െൻറ പ്രതീതിയായിരുന്നു. ചുരുക്കം ചില ഹോട്ടലുകളൊഴികെ ഏറക്കുറെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഉച്ചക്ക് 12 വരെ മെഡിക്കൽ ഷോപ്പുകളും അടച്ചിട്ടു. ജി.എസ്‌.ടി നിയമത്തിലെ അപാകത പരിഹരിക്കുക, വാടക കുടിശ്ശിക നിയമം കാലോചിതമായി പരിഷ്‌കരിക്കുക, ഉറവിട മാലിന്യ സംസ്‌കരണ നിയമത്തി​െൻറ പരിധിയില്‍നിന്ന്‌ വ്യാപാരികളെ ഒഴിവാക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പെട്രോളിയം ഉൽപന്നങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ അമിത നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.