ആവിഷ്‌കാര സ്വാതന്ത്ര്യ ഘോഷയാത്ര 25ന്‌

തൃശൂര്‍: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തി​െൻറ ഭാഗമായ ഘോഷയാത്ര നവംബര്‍ 25ന് നടക്കും. മൂന്നു പതിറ്റാണ്ട്‌ മുമ്പ്‌ കുരിശി​െൻറ വഴി എന്ന തെരുവുനാടകം നിരോധിച്ചതി​െൻറ സ്‌മരണ പുതുക്കാനാണ്‌ കലാ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ ഘോഷയാത്ര സംഘടിപ്പിക്കുന്നത്‌. നേരത്തെ 17ന്‌ നടത്താനാണ്‌ നിശ്ചയിച്ചിരുന്നത്‌. ആലപ്പാട്‌ നിന്നും തൃപ്രയാറിലേക്കാണ് യാത്ര. ആലപ്പാട്‌ സ​െൻററില്‍ വൈകീട്ട് മൂന്നിന് ഉദ്‌ഘാടനവും വൈകീട്ട്‌ 6.30ന്‌ തൃപ്രയാറില്‍ സമാപനവും നടക്കും. ചാഴൂര്‍, പെരിങ്ങോട്ടുകര, ചെമ്മാപ്പിള്ളി, കിഴക്കേനട എന്നിവിടങ്ങളില്‍ യാത്രയെ സ്വീകരിക്കും. സാഹിത്യ, നാടക, ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ യാത്രയിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കും. സംഘാടകസമിതി യോഗത്തില്‍ ഇ.ഡി. ഡേവിസ്‌ അധ്യക്ഷത വഹിച്ചു. വി.ഡി. പ്രേംപ്രസാദ്‌, ഇ.പി. കാര്‍ത്തികേയന്‍, സലിം രാജ്‌, ഷിംന, എ.എം. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി.എന്‍. ഗോപീകൃഷ്‌ണന്‍ (ചെയർ.), വി.ഡി. പ്രേംപ്രസാദ്‌ (വര്‍ക്കിങ്‌ ചെയർ.), ഇ.പി. കാര്‍ത്തികേയന്‍ (കണ്‍.), എ.എം. സുബ്രഹ്മണ്യന്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.