വായിച്ച്​ വളരാൻ 'വായനവസന്തം' പദ്ധതി

ആമ്പല്ലൂര്‍-: പുതുക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളില്‍ വായനശീലം വര്‍ധിപ്പിക്കാന്‍ കൊടകര ബി.ആര്‍.സിയുടെയും സുസ്ഥിര പുതുക്കാട് വികസന പദ്ധതിയുടെയും നേതൃത്വത്തില്‍ 'വായനവസന്തം' പദ്ധതി നടപ്പാക്കുന്നു. പൊതു വിദ്യാലയങ്ങളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചുകൊണ്ട് പദ്ധതിയുടെ സ്‌കൂള്‍ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മത്സരങ്ങളില്‍ മികച്ച വിജയം നേടിയവർക്കായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ 'വായനയുടെ ലോകം' എന്ന വിഷയത്തില്‍ ഏകദിന ശിൽപശാല സംഘടിപ്പിക്കും. ശിൽപശാലയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുസ്തകം സമ്മാനമായി നല്‍കി 'വിദ്യാര്‍ഥിക്കൊരു പുസ്തകം പദ്ധതി'യും നടപ്പാക്കും. വായനവസന്തം പദ്ധതി നവംബര്‍ നാലിന് രാവിലെ 10ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബിളി സോമന്‍ അധ്യക്ഷത വഹിക്കും. 'വായനയുടെ ലോകം-, എ​െൻറ വായന' എന്ന വിഷയത്തില്‍ കാവുമ്പായി ബാലകൃഷ്ണന്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ ട്രസ്റ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.