ചേർപ്പ്: ഊരകത്തമ്മ തിരുവടിയുടെ തിരുവാഭരണമായ സ്വർണ നെറ്റിപ്പട്ടം തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുപോകാനുള്ള ഹൈകോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കേസ് നവംബർ ഏഴിന് വീണ്ടും പരിഗണിക്കും. തന്ത്രിമാരായ തെക്കേടത്ത് ജാതവേദൻ നമ്പൂതിരിയും വടക്കേടത്ത് കേശവൻ നമ്പൂതിരിയും നാട്ടുകാരായ വിജയൻ ചേന്ദനാത്ത്, ഹരിപ്രസാദ് എന്നിവരാണ് ഹരജി സമർപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.