ഏകാദശി വിളക്ക് തുടങ്ങി

ഗുരുവായൂർ: നവംബർ 30ന് ആഘോഷിക്കുന്ന ഗുരുവായൂർ ഏകാദശിക്ക് മുന്നോടിയായ ചുറ്റുവിളക്കുകൾ തുടങ്ങി. പാലക്കാട് അലനെല്ലൂർ പറമ്പോട്ട് കുടുംബം വകയായിരുന്നു ആദ്യ വിളക്ക്. ഏകാദശി വരെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ചുറ്റുവിളക്കാഘോഷം നടക്കും. ആദ്യ വിളക്കാഘോഷത്തിന് ഗജരത്നം പത്മനാഭൻ കോലമേറ്റി. നാലാമത്തെ പ്രദക്ഷിണത്തിന് ഇടക്കയും നാഗസ്വരവും അകമ്പടിയായി. അഞ്ചാമത്തെ പ്രദക്ഷിണത്തിന് മേളമായിരുന്നു അകമ്പടി. ബുധനാഴ്ച ഫറോക്ക് കെ.എസ്. ശങ്കരനാരായണ​െൻറ വിളക്കാഘോഷമാണ്. വ്യാഴാഴ്ച പൊലീസി​െൻറ വിളക്കാഘോഷം നടക്കും. ഏകാദശി നാളിൽ ദേവസ്വം വക ഉദയാസ്തമന പൂജയോടെയാണ് വിളക്കാഘോഷം സമാപിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.