അവർ ആ പഴയ ക്ലാസ്​ മുറിയിൽ ഒന്നിച്ചു; 27 വർഷത്തിനുശേഷം

തൃശൂർ: വരാന്തയിൽ ഇരുന്നപ്പോൾ അൽപനേരം അവർ പഴയ മലയാളം വിദ്യാർഥികളായി. പണ്ടത്തെ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു. അത് കണ്ടപ്പോൾ അവരുടെ ശിഷ്യർക്ക് കൗതുകം. അവർ സഹപാഠികളാണെന്നും ആ വരാന്ത ഒരിക്കൽ അവരുടെ 'സ്വന്ത'മായിരുന്നെന്നും കുട്ടികളുേണ്ടാ അറിയുന്നു! ആ സഹപാഠികൾ ഇന്ന് മലയാളം അധ്യാപകരാണ്. അതിൽ രണ്ടുപേർ പ്രധാനാധ്യാപകരും. തൃശൂർ ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപിക കെ.ബി. സൗദാമിനി, ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.സി. ജയരാജ്, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എജുക്കേഷൻ അസി. പ്രഫ. ഷീന ജോസ് എന്നിവർ 27 വർഷത്തിനുശേഷം തങ്ങൾ പഠിച്ച ക്ലാസിൽ ഒത്തുകൂടി. മലയാള ദിനാഘോഷ ചടങ്ങി​െൻറ ആലോചനക്കിടെയാണ് യാദൃച്ഛികമായ കൂടിക്കാഴ്ച. പലയിടങ്ങളിൽ ജോലി ചെയ്ത ഇവരെ കാലമിേപ്പാൾ ഒരേ അങ്കണത്തിൽ എത്തിച്ചു. ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും തൊട്ടടുത്താണ്. നോക്കിയാൽ കാണാവുന്ന ദൂരത്താണ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എജുക്കേഷനും. ഒരേയിടത്ത് എത്തിയെങ്കിലും അൽപസമയം ഒന്നിച്ചിരിക്കാൻ ജോലി ഭാരം അവരെ അനുവദിച്ചിരുന്നില്ല. ആ തടസ്സമാണ് ചൊവ്വാഴ്ച മറികടന്നത്. 'എല്ലാറ്റിനും അതിേൻറതായ സമയമുണ്ടല്ലോ....' 1989ൽ ബി.എഡ് ട്രെയിനിങ് സ​െൻററായിരുന്നു ഇന്നത്തെ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. മൂവരും അവിടത്തെ വിദ്യാർഥികൾ. അവരുടെ ക്ലാസ് മുറി ഇന്ന് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലി​െൻറ ഒാഫിസാണ്-ജയരാജ് മാഷി​െൻറ. ആ മുറിയിൽ എത്തിയപ്പോൾ ഷീനയാണ് അക്കാര്യം ജയരാജിനെയും സൗദാമിനിയെയും ഒാർമിപ്പിച്ചത്. കൂട്ടത്തിൽ ഷീനക്കാണ് നർമബോധം കൂടുതൽ. അതിനു കാരണവും അവർ കണ്ടെത്തി-അതേയ്, ഇവരിപ്പോ എച്ച്.എമ്മും പ്രിൻസിപ്പലുെമാക്കെയല്ലേ. അതി​െൻറ ഗമ്യാ'. ഷീനയുടെ കമൻറ് . ഇന്നത്തെ തലമുറയെക്കുറിച്ചും ബി.എഡി​െൻറ കരിക്കുലം മാറ്റേണ്ടതിനെ കുറിച്ചുമെല്ലാം അവരുടെ പറച്ചിലിൽ വിഷയമായി. ചില സമാനതകളും ഇവരുടെ ജീവിതത്തിലുണ്ടായി. പഠനശേഷം ആദ്യ നിയമനം ലഭിച്ചത് ദേശമംഗലം ഗവ.സ്കൂളിൽ. മൂവരും എം.എക്ക് പഠിച്ചത് ശ്രീ കേരളവർമ കോളജിൽ. സൗദാമിനിയും ഷീനയും ഡിഗ്രിക്ക് പഠിച്ചത് വിമലയിൽ. ബി.എഡിന് 20 പേരായിരുന്നു ആകെ. എല്ലാവരും പിന്നീട്ഒത്തുകൂടിയില്ലെങ്കിലും പരസ്പരമുള്ള ഉൗഷ്മള ബന്ധം നിലനിർത്തുന്നു; 'വിളികളി'ലൂടെ. ബിന്ദുവാണ് ജയരാജി​െൻറ ഭാര്യ. മക്കൾ: അമൽജിത്ത്, അനന്തകൃഷ്ണൻ. ഇ.ബി. ഉണ്ണികൃഷ്ണനാണ് സൗദാമിനിയുടെ ഭർത്താവ്. മക്കൾ: ധനു, മാനസ്. കെ.സി. സന്തോഷാണ് ഷീനയുടെ ഭർത്താവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.