അബ്രാഹ്മണ ശാന്തി നിയമനത്തിന് കൊച്ചിൻ ദേവസ്വം ബോർഡും

തൃശൂർ: പത്തനംതിട്ട തിരുവല്ലയിലെ യദുകൃഷ്ണ​െൻറ നിയമനത്തെ ചൊല്ലിയുള്ള വിവാദങ്ങൾ പുകയുന്നതിനിടെ . കൊച്ചിൻ ദേവസ്വം ബോർഡി​െൻറ കീഴിലുള്ള ഇരിങ്ങാലക്കുട വെള്ളാനി ഞാലിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശാന്തിയായി ദലിത് വിഭാഗത്തിൽനിന്നുള്ള മതിലകം സ്വദേശി ഉമേഷ് കൃഷ്ണൻ ബുധനാഴ്ച ചുമതലയേൽക്കും. ദേവസ്വം റിക്രൂട്ട്മ​െൻറ് ബോർഡിന് ലഭിച്ച അപേക്ഷയനുസരിച്ചാണ് ഉമേഷ് കൃഷ്ണ​െൻറ നിയമനം. ഇതാദ്യമായാണ് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ അബ്രാഹ്മണ ശാന്തിയെ നിയമിക്കുന്നത്. ഇടത് ഭരണസമിതി ചുമതലയേറ്റ ശേഷം ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചവരിൽ നിരവധി അബ്രാഹ്മണർ ഉണ്ടായിരുെന്നങ്കിലും അപേക്ഷ പരിഗണിച്ചിരുന്നില്ല. ഇതിനിടെയാണ് ദേവസ്വം റിക്രൂട്ട്മ​െൻറ് ബോർഡ് രൂപവത്കരിച്ചത്. ഇതോടെ നിയമനങ്ങൾ ബോർഡി​െൻറ പരിഗണനയിെലത്തി. ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശാന്തിയുടെ ഒഴിവുണ്ട്. ഇതിലേക്കാണ് ഉണ്ണികൃഷ്ണ​െൻറ നിയമനം. മതിലകം കൊഴുപ്പുള്ളി ഉണ്ണികൃഷ്ണ​െൻറയും ഓമനയുടെയും മകനാണ് ഉമേഷ്. മണക്കാട് കണ്ണൻ ശാന്തിയുടെ കീഴിലാണ് പൂജാവിധികൾ പഠിച്ചത്. പിന്നീട് കണ്ണൂർ ഇളയാവൂർ തന്ത്രി പ്രകാശ് ശർമയുടെ കീഴിൽ തന്ത്രവിദ്യകളിലും പഠനം പൂർത്തിയാക്കി. ബുധനാഴ്ച രാവിലെ ഒമ്പതിന് പൊഞ്ഞനം ഗ്രൂപ്പ് ദേവസ്വം ഓഫിസ് രജിസ്റ്ററിൽ ഒപ്പുവെച്ച് ഉമേഷ് ചുമതലയേൽക്കും. ദേവസ്വം ഓഫിസർ വിനീതക്കാണ് ദേവസ്വം ബോർഡ് ചുമതല നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.