പട്ടിക്കാട്: ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കൊച്ചി- സേലം പെട്രോളിയം പൈപ്പ് ലൈനുകളിൽ ഒന്നിൽ ബലക്ഷയം. കുതിരാൻ ക്ഷേത്രത്തോട് ചേർന്ന സ്ഥലത്താണ് ബലക്ഷയം കണ്ടെത്തിയത്. കമ്പനിയുടെ കോയമ്പത്തൂരിലെ ഓഫിസ് ഇതുസംബന്ധിച്ച് അന്വേഷിച്ച് നടപടി ആരംഭിച്ചത്. സി.സി.കെ പെട്രോനൈറ്റ് എന്ന കമ്പനിയുടെതാണ് പൈപ്പ് ലൈൻ. ആറടി താഴ്ച്ചയിലൂടെ കടന്നുപോകുന്ന 18എം.എം പൈപ്പുകളിൽ ഒന്നിലാണ് ചെറിയതോതിൽ ബലക്ഷയം കണ്ടെത്തിയത്. നാല് ചുറ്റിലായി സംരക്ഷണ കവചമുള്ള പൈപ്പിെൻറ ആദ്യത്തെ സംരക്ഷണ കവചമാണ് ചെറിയതോതിൽ ദ്രവിച്ചു തുടങ്ങിയതായി കമ്പനിയുടെ സാങ്കേതിക വിഭാഗം കണ്ടെത്തിയത്. ഉടൻ കമ്പനി അധികൃതർ സ്ഥലത്തെത്തി. പൈപ്പ്ലൈൻ ഒാഫ് ആക്കാതെതന്നെ ഇത് പരിഹരിക്കാനാകുമെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. ഇതുസംബന്ധിച്ച് ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അവർ അറിയിച്ചു. ഇന്ധനം ഒരുതുള്ളി പോലും പുറത്തേക്ക് ചോർന്നിട്ടില്ല. പൈപ്പുകളുടെ ഫിറ്റ്നസ് കമ്പ്യൂട്ടർ സംവിധാനംവഴി പരിശോധിച്ചപ്പോഴാണ് ബലക്ഷയം വ്യക്തമായത്. ഇതോടെയാണ് സ്ഥലം കണ്ടെത്തി കമ്പനി പ്രതിനിധികൾ എത്തിയത്. ജനങ്ങളിൽ ആശങ്ക ഉയർന്നതിനെത്തുടർന്ന് പീച്ചി പൊലീസും സ്ഥലത്തെത്തി. ചോർച്ചയില്ലെന്നും ഇക്കാര്യം കമ്പനി അധികൃതരുമായി സംസാരിച്ചതായും സാങ്കേതിക വിദഗ്ദർ വ്യാഴാഴ്ച്ച സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തുമെന്നുമാണ് അറിയിച്ചതെന്നും പീച്ചി എസ്.ഐ ഇ.ബാബു അറിയിച്ചു. കൊച്ചി- സേലം പെട്രോളിയം പൈപ്പ് ലൈനിനായി 2000ലാണ് ജില്ലയിലെ പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളിൽ സ്ഥലം ഏറ്റെടുത്തത്. പെട്രോളിയം പൈപ്പ്ലൈനില്‍ ചിലയിടങ്ങളില്‍ ചോര്‍ച്ചയുണ്ടെന്നും കിണറുകളില്‍ ഇന്ധനത്തിെൻറ അംശം കണ്ടെത്തിയതായും നാട്ടുകാർ രൂപവത്കരിച്ച സമരസമിതി നേരത്തെ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.