കയ്പ്പമംഗലം: നീറ്റ് പരീക്ഷയുടെ സുരക്ഷാക്രമീകരണമെന്ന പേരിൽ സംസ്ഥാനത്തുടനീളം നടന്ന സംഭവങ്ങൾ നീതീകരിക്കാനാകാത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ. നീറ്റ് പരീക്ഷ പീഡനത്തിനെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി കയ്പ്പമംഗലത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷയുടെ പേരിൽ ചിലർ വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തത്. കോടതി വിധിയുണ്ടായിട്ട് കൂടി തട്ടമിട്ടു പരീക്ഷ എഴുതാൻ വന്ന പെൺകുട്ടികളെ തടഞ്ഞത് അതീവ ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് അഫ്സൽ യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഹാരിസ് റഷീദ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് കെ.കെ. സക്കരിയ്യ, മുസ്ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി പി.കെ. ഹംസ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മുഹമ്മദ്, നേതാക്കളായ പി.എ. ബഷീർ, ടി.കെ. ഉബൈദ്, തൗഫീഖ് തങ്ങൾ, പി.എം. അക്ബറലി, യു.വൈ ഷമീർ, പി.എം. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡൻറ് കെ.എ. നസറുദ്ദീൻ സ്വാഗതവും മണ്ഡലം ജന.സെക്രട്ടറി പി.എം. നിസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.