തൃശൂർ: ഫീസ് അടക്കാത്തതിെൻറ പേരിൽ പീസ് സ്കൂൾ അധികൃതർ കുട്ടികളെ മുറിയിൽ അടച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റി തള്ളി. ഹഫ്സൽ, റഹീം മുഹമ്മദ് എന്നീ രക്ഷിതാക്കളാണ് പീസ് സ്കൂളിനെതിരെ പരാതി നൽകിയത്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചൈൽഡ് ലൈൻ സെൻററിനും ശിശു സംരക്ഷണ ഒാഫിസർക്കും കമ്മിറ്റി ഉത്തരവ് നൽകിയിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായ നഫീസ സ്കൂളിൽ സന്ദർശിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. കുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്ന നടപടി സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായതിനാൽ തുടർനടപടി ആവശ്യമില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിട്ടു.കുട്ടികൾ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നതിെൻറയും സ്പോർട്സ് സാധനങ്ങൾ ഉപയോഗിക്കുന്നതിെൻറയും ഭക്ഷണം പങ്കുവെക്കുന്നതിെൻറയും സി.സി.ടി.വി ദൃശ്യങ്ങളുടെ സത്യാവസ്ഥ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ മുമ്പാകെ കുട്ടികൾ സമ്മതിച്ചിട്ടുള്ളതാണ്. സ്കൂളിെൻറ തകർച്ച ലക്ഷ്യംവെച്ച് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രക്ഷിതാക്കളുടെ പുതിയ തന്ത്രമായിരുന്നു പരാതിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഇവരുടെ ഗൂഢാലോചനയുടെ ഫലമായി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് എടുത്ത കേസാണ് ഇത്. ഗൂഢാലോചനക്കും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും രക്ഷിതാക്കൾക്കെതിരെ സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട സി.െഎയോട് തുടർനടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.