കുന്നംകുളം: ബൈക്കിൽ സഞ്ചരിച്ച ബി.ജെ.പി പ്രവർത്തകരെ വെട്ടിയ കേസിൽ 10 സി.പി.എം പ്രവർത്തകർക്കെതിരെ കേസ്. വെസ്റ്റ് മങ്ങാട് കോളനിയിൽ കുന്നത്തേരി ഉണ്ണിയുടെ മകൻ രവിക്കാണ് (44) ഞായറാഴ്ച രാത്രി ഇടതുകാലിന് വെേട്ടറ്റിരുന്നത്. കൂടെയുണ്ടായിരുന്ന മങ്ങാട് സ്വദേശി പുരുഷുവിന് മർദനമേറ്റിരുന്നു. പോർക്കുളം പഞ്ചായത്ത് അംഗത്തിെൻറ ഭർത്താവ് ഗണേശൻ ഉൾപ്പെടെ 10 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സംഭവ ദിവസം മങ്ങാട് സെൻററിൽ സി.പി.എം^ബി.ജെ.പി സംഘട്ടനത്തിൽ 12 പേർക്കെതിരെ കേസെടുത്തു. വെേട്ടറ്റ് ആശുപത്രിയിൽ ചികിത്സക്കെത്തിയ ബി.ജെ.പി പ്രവർത്തകനെ കാണാൻ വന്ന ബി.ജെ.പി നേതാക്കളെ പൊലീസ് മർദിച്ചതായും ആക്ഷേപമുണ്ട്. വെസ്റ്റ് മങ്ങാട് മേഖലയിൽ ഒരു മാസത്തിനുള്ളിൽ നാലാം തവണയാണ് സംഘട്ടനം നടക്കുന്നത്. മങ്ങാട് കേന്ദ്രീകരിച്ച് പൊലീസ് ക്യാമ്പ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.