കോ​ട​തി​വ​ള​പ്പി​ലെ സ്ഫോ​ട​നം; പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​​ച്ചെന്ന്​​ പൊ​ലീ​സ്

മലപ്പുറം: കലക്ടറേറ്റിലെ സ്ഫോടനക്കേസ് പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. മലപ്പുറം, കൊല്ലം കലക്ടറേറ്റുകൾ, ആന്ധ്രപ്രദേശിലെ ചിറ്റൂർ, നെല്ലൂർ, കർണാടകയിലെ മൈസൂരു എന്നിവിടങ്ങളിൽ നടത്തിയ സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. മുസ്ലിം ജനവിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ സർക്കാറിെൻറ ശ്രദ്ധ ക്ഷണിക്കലായിരുന്നു ഉദ്ദേശ്യമെന്ന് പ്രതികൾ പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾക്ക് പ്രദേശിക സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. നവംബർ ഒന്നിന് സ്ഫോടനം നടത്തുന്നതിനു മുമ്പ് മലപ്പുറം കോടതിയുടെ പരിസരത്തെത്തി വിഡിയോ ദൃശ്യങ്ങൾ പകർത്തി മടങ്ങിയത് രണ്ടാംപ്രതി സാംസാൻ കരീം രാജയാണ്. പൊലീസ് സുരക്ഷയോ സി.സി.ടി.വി കാമറകളോ ഇല്ലെന്നുറപ്പിച്ച ശേഷമായിരുന്നു സ്ഫോടനത്തിന് പദ്ധതിയിട്ടത്. സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തിയ ശേഷമാണ് കഴിഞ്ഞ നവംബർ ഒന്നിന് ഒന്നാംപ്രതി മധുര കെ. പുത്തൂർ സ്വദേശി അബ്ബാസ് അലി കോടതി വളപ്പിലെത്തി ബോംബ് സ്ഥാപിച്ചത്. അബ്ബാസ് അലിയാണ് സ്ഫോടനത്തിെൻറ സൂത്രധാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.ടി. ബാലൻ പറഞ്ഞു. മലപ്പുറത്തെ ദൃശ്യങ്ങൾ പകർത്തി മടങ്ങുന്നതിനിടെ പാലക്കാട് കോടതിവളപ്പിലെ ദൃശ്യങ്ങളും പകർത്തിെയങ്കിലും പദ്ധതി പാളുകയായിരുന്നത്രേ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഞായറാഴ്ച രാത്രി പ്രതികളെ സ്വദേശമായ മധുരയിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.