ഗുരുവായൂർ: ഡി സോണ്‍ കലോത്സവ കിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം. 111 പോയൻറുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റും 109 പോയൻറുമായി തൃശൂർ ശ്രീകേരള വര്‍മയുമാണ് മുന്നിൽ. 97 പോയൻറുമായി കൊടകര സഹൃദയ കോളജ് മൂന്നാംസ്ഥാനത്തുണ്ട്. 67 പോയൻറുമായി കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി നാലാം സ്ഥാനത്തും 42 പോയൻറുമായി തൃശൂര്‍ സെൻറ് തോമസ് അഞ്ചാം സ്ഥാനത്തുമാണ്. ആതിഥേയരായ ശ്രീകൃഷ്ണ ആറാം സ്ഥാനത്താണ്. തിങ്കളാഴ്ച തട്ടകത്തിൽ കലാവസന്തം പൂത്തുലഞ്ഞു. ഒന്നാം വേദിയായ ഗുല്‍മോഹറില്‍ കേരള നടനവും മോഹിനിയാട്ടവുമെല്ലാം ലയലാസ്യ ഭംഗിയോടെ ആടിത്തിമിര്‍ത്തു. ഒപ്പനയുടെ മൊഞ്ചും മാര്‍ഗംകളിയുടെ താളവും പൂരക്കളിയുടെയും പരിചമുട്ടിെൻറയും ദ്രുതചലനങ്ങളുമായിരുന്നു രണ്ടാം വേദിയായ യവനികയിൽ. മൂന്നാം വേദിയായ നാട്യം നാടോടി നൃത്തത്തിെൻറ തനിമയില്‍ മയങ്ങി. സംഗീതസാന്ദ്രമായിരുന്നു നാലാം വേദിയായ നാട്യം. അഞ്ചാം വേദിയായ കേളി വീണാനാദത്തിലും വയലിന് തന്ത്രികള്‍ ഉതിര്‍ത്ത സംഗീതമധുരിമയിലും മയങ്ങി. മത്സരങ്ങളുടെ സമയം ക്രമീകരിക്കാനായി ചെണ്ടവാദ്യത്തിനായി ആറാമതായി ഒരു വേദിയും തിങ്കളാഴ്ച ഒരുക്കി. സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ച ഞായറാഴ്ചയിലെ മത്സരങ്ങള്‍ സമാപിച്ചത് തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നെങ്കിലും രാവിലെ മുതല്‍ തന്നെ ആസ്വാദകര്ക്കൊട്ടും കുറവുണ്ടായില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും കലാ ആസ്വാദകരും ശ്രീകൃഷ്ണ കാമ്പസിലേക്ക് പ്രവഹിച്ചു. ചൊവ്വാഴ്ച മേളയുടെ കൊടിയിറക്കമാണ്. മൂന്നുനാള്‍ കലയുടെ വര്‍ണക്കുടക്ക് കീഴില്‍ ഒന്നായി നിന്നവര്‍ വിട പറയുന്ന ദിനം. വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.