മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം 13 മണിക്കൂർ ഐ.സി.യുവിൽ കിടത്തി. ഫ്രീസർ സൗകര്യം കിട്ടാത്തതിനാലാണ് മെഡിക്കൽ കോളജ് ന്യൂറോ ഐ.സി.യുവിൽ 75കാരിയുടെ മൃതദേഹം രാത്രി മുഴുവൻ അവിടെത്തന്നെ കിടത്തിയത്. കാരാഞ്ചിറ സ്വദേശി അമ്മുവാണ്(75) ചൊവ്വാഴ്ച വൈകുന്നേരം എട്ടിന് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോർച്ചറിയിലെ 12 ഫ്രീസറുകളിൽ ആറ് എണ്ണം രണ്ടുമാസമായി തകരാറിലാണ്. പ്രവർത്തിക്കുന്ന ആറ് ഫ്രീസറുകളിലും മൃതദേഹമുണ്ട്. പിന്നീട് ജില്ല ജനറൽ ആശുപത്രി, കുന്നംകുളം, ചാവക്കാട് താലൂക്ക് ആശു പത്രികളുമായി ബന്ധപ്പെട്ടെങ്കിലും ഫ്രീസറുകൾ ഒഴിവുണ്ടായിരുന്നില്ല. തുടർന്ന് ഐ.സി.യുവിൽതന്നെ മറ്റ് രോഗികൾക്കിടയിലെ കട്ടിലിൽ കിടത്തുകയായിരുന്നു. ബുധനാഴ്ച ഒമ്പേതാടെയാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.