കാട്ടൂര്‍: പൊഞ്ഞനത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പ് പഞ്ചായത്ത് അധികൃതര്‍ പൂട്ടി. ബുധനാഴ്ച വൈകീട്ടോടെ സ്ഥലത്തത്തെിയ കാട്ടൂര്‍ പഞ്ചായത്ത്, ആരോഗ്യവകുപ്പ് ജീവനക്കാരാണ് താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടം പൂട്ടിയത്. കേന്ദ്രസര്‍ക്കാറിന്‍െറ വാതക പൈപ്പ് ലൈന്‍ ജോലിയുമായി ബന്ധപ്പെട്ട എഴുപതോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച സമഭാവന ക്ളബിന് സമീപമുള്ള ക്യാമ്പ് നാട്ടുകാര്‍ക്ക് ശല്യമായിരുന്നു. മതിയായ ശുചിമുറികളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഇല്ലാത്ത ക്യാമ്പ് വൃത്തിഹീനവും ദുര്‍ഗന്ധ പൂരിതവുമാണ്. സെപ്റ്റിക് ടാങ്കില്‍ നിന്ന് മാലിന്യം പുറത്തേക്കൊഴുകുന്നുണ്ട്. സമീപത്തെ താമസക്കാരും റോഡില്‍കൂടി യാത്ര ചെയ്യുന്നവരും ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നിയമനടപടികളൊന്നും പാലിച്ചിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ കാട്ടൂര്‍ പഞ്ചായത്തിനും ആരോഗ്യവകുപ്പിനും പരാതി നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ക്യാമ്പ് പൂട്ടി മാലിന്യം നീക്കണമെന്ന നോട്ടീസ് നല്‍കി. ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് എ.ഐ.വൈ.എഫ് കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ സമരപരിപാടികള്‍ ശക്തമാക്കിയതോടെയാണ് പഞ്ചായത്ത് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.