വാടാനപ്പള്ളി: സാമൂഹിക കേന്ദ്രത്തിന് കീഴിൽ ആരോഗ്യ വകുപ്പ് അധികൃതർ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സന്ദർശിച്ച അധികൃതർ കൊതുകുകളുടെ ഉറവിട നശീകരണവും,ക്ലോറിനേഷൻ പകർച്ചവ്യാധികൾക്കെതിരെയുള്ള ബോധവത്കരണ നോട്ടീസുകൾ എന്നിവ വിതരണം ചെയ്യുകയും. പഞ്ചായത്തിലെ ആറ് പനി ബാധിത പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തും. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തുകയും മലമ്പനി, മന്ത് എന്നിവ പരിശോധിക്കുന്നതിനായി ഇതര സംസ്ഥാന തൊഴിലാളികളുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. പഞ്ചായത്തിലെ കടൽക്ഷോഭ പ്രദേശങ്ങളും ആരോഗ്യവിഭാഗം സന്ദർശിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ.രാമദാസ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.എസ്.രമേഷ് , എ.ടി.മൊയ്തീൻ , സി.പി.നിഷൻ ,എം.പി. ബിനോയ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.